സംഘിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച മലയാളി പെണ്‍കുട്ടിയുടെ ധീരതയെ ലോകം വാഴ്ത്തുന്നു; ബിബിസിയടക്കമുള്ള അന്താരാഷ്ട്രാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്ത

പീഡിപ്പിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ ധീരത അന്താരാഷ്ട്രാ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീപീഡനങ്ങള്‍ കുറയ്ക്കാന്‍ കൊല്ലത്തെ നിയമ വിദ്യാര്‍ഥിയുടെ പ്രവര്‍ത്തിക്ക് സാധിക്കുമെന്നും ബിബിസി പ്രത്യാശിക്കുന്നു. ആഗോള തലത്തില്‍ തന്നെ പെണ്‍കുട്ടിക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നതെന്നും ബിബിസി വരച്ച് കാട്ടിയിട്ടുണ്ട്.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തില്‍ പ്രതികള്‍ക്കെതിരായ വധശിക്ഷ ഇനിയും നടപ്പായിട്ടില്ലെന്ന് എടുത്ത പറയുന്ന ബി ബി സി പീഡന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയതിലൂടെ കൊല്ലം പെണ്‍കുട്ടി സ്വയം നീതി തേടുകയായിരുന്നുവെന്നും പ്രകീര്‍ത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടേത് ധീരമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞതിനും ബിബിസിയുടെ അഭിനന്ദനമുണ്ട്.

ദേശീയ തലത്തിലും മറ്റെല്ലാ വാര്‍ത്തകളെയും അപ്രസക്തമാക്കിയാണ് ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത ഇടം പിടിച്ചത്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. സ്ത്രീപീഡകര്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് സംഭവമെന്ന നിലയിലുള്ള പ്രകീര്‍ത്തനങ്ങളാണ് എല്ലാ വിഭാഗം ജനങ്ങളും പങ്കുവയ്ക്കുന്ന വികാരം.

കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരി സ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്. പെണ്‍കുട്ടിയെ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനെല്ലാം ഒത്താശ നല്‍കിയിരുന്നത് പെണ്‍കുട്ടിയുടെ മാതാവാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News