
സെര്‍ച്ചിംഗില്‍ പുതുയുഗം സൃഷ്ടിക്കാനൊരുങ്ങി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിള്‍. സ്മാര്‍ട്ട്‌ഫോണുകളിലെയും ഗാഡ്ജറ്റുകളിലെയും ക്യാമറ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്ന ഗൂഗിള്‍ ലെന്‍സ് ആപ്പ് സിഇഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞദിവസം അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്.
ഉദാഹരണമായി, ഒരു പൂവിനു മുന്‍പില്‍ ഫോണ്‍ പിടിച്ചാല്‍ അതു സ്‌കാന്‍ ചെയ്യുകയും പൂവിന്റെ പേരും മറ്റു വിവരങ്ങളും നമുക്ക് നല്‍കുകയും ചെയ്യും. ഒരു സ്ഥലത്തെത്തിയാല്‍ അവിടുത്തെ ഹോട്ടലുകളെപ്പറ്റിയും മറ്റുമുള്ള എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ ലഭ്യമാവും. ഫോണ്‍ വൈഫൈ ഡിവൈസുമായി കണക്റ്റ് ചെയ്യാന്‍ റാഡറിലുള്ള യൂസര്‍ നെയിമിലും പാസ്‌വേഡിലും സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. ബാക്കി എല്ലാം ഗൂഗിള്‍ ചെയ്‌തോളും.
മാത്രമല്ല, വരാന്‍ പോകുന്ന ഒരു മ്യൂസിക് പ്രോഗ്രാമിന്റെ പരസ്യത്തിനു നേരെ പിടിച്ചാല്‍ അതു നിങ്ങളുടെ കലണ്ടറില്‍ ഇടം നേടുകയും പ്രോഗ്രാമിന് ടിക്കറ്റു ബുക്കു ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
അതേസമയം, ലെന്‍സ് ആപ്പ് എന്ന് എത്തുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയുമായി ലെന്‍സിനെ സംയോജിപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ മറ്റ് ഗൂഗിള്‍ ഉത്പന്നങ്ങളും ലെന്‍സിന് കൂട്ടായെത്തുമെന്നും സുന്ദര്‍ പിച്ചൈ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here