വീണ്ടും പാക്ക് പ്രകോപനം; കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ട്രാ കോടതി വിധി പാകിസ്താന്‍ തള്ളി; കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ പ്രതിനിധിയെ അനുവദിക്കില്ല

കറാച്ചി; കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നു. കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രാ കോടതി വിധിയും പാകിസ്ഥാന്‍ വകവെയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ രാഷ്ട്രീയ ഉപദേശകന്‍ സര്‍താജ് അസീസ് വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലറുടെ സഹായം ലഭ്യമാക്കണമെന്ന വിധിയും നടപ്പാക്കില്ലെന്നും പാകിസ്താന്‍ അറിയിച്ചു.

അന്താരാഷ്ട്രാ കോടതിയില്‍ നടന്ന വാദങ്ങളില്‍ പാകിസ്താന്‍ തോറ്റിട്ടില്ലെന്നും സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു. കേസിന് തയ്യാറാകാന്‍ 5 ദിവസം മാത്രമാണ് പാകിസ്താന് ലഭിച്ചതെന്നും അതുകൊണ്ടാണ് വാദങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കാനാകാത്തതെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സര്‍താജ് വിശദീകരിച്ചു.

അതേസമയം അന്താരാഷ്ട്രാ കോടതി വിധി അംഗികരിക്കാത്ത പാകിസ്താന്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News