ചിരിപ്പിച്ച് കൊല്ലാന്‍ പുണ്യാളന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗം ഉടനെന്ന് ജയസൂര്യ

തൃശ്ശൂര്‍ ശൈലിയില്‍ സംസാരിച്ച് മലയാളിയെ കുടുകുടാ ചിരിപ്പിച്ച് വമ്പന്‍ ജയം നേടിയ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. അനപിണ്ഡത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കി മലയാളിയെ ചിരിപ്പിച്ച ടീം വീണ്ടും ഒന്നിക്കുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് ജയസൂര്യ തന്നെയാണ് അറിയിച്ചത്.

ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ അറിയിപ്പ്. ജയസൂര്യ ഫെയ്‌സബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
പുണ്യാളന്‍ അഗര്‍ബത്തീസ്… പല തവണ രണ്ടാം പാര്‍ട്ടിനെക്കുറിച്ച് രഞ്ജിത്തും ഞാനും കൂടി ആലോചിച്ചതാ ..പക്ഷെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു കഥ വര്‍ക്കൗട്ടായി ആയി വന്നത് ഇപ്പോഴാ. അങ്ങനെ ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു ..എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് … ഇത്തവണയും പുണ്യാളന്‍ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടന്‍ ഞങ്ങള്‍ എത്തുന്നു

എന്തായാലും ചലച്ചിത്രപ്രേമികള്‍ക്ക് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അറിയിപ്പ് ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here