ലിംഗം ഛേദിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐജി; സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മനോജ് എബ്രഹാം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബലാത്സംഗത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം. സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പെണ്‍കുട്ടിക്കെതിരെ പ്രത്യേകം കേസെടുത്തു എന്ന രീതിയില്‍ വന്ന വാര്‍ത്തയോടാണ് ഐജിയുടെ പ്രതികരണം.

ശിക്ഷാനിയമം 234-ാം വകുപ്പ് അനുസരിച്ച് കേസെടുത്തു എന്നായിരുന്നു പുറത്തുവന്ന വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം കേസെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഈ സാഹചര്യത്തിലാണ് ഐജി തന്നെ നേരിട്ട് വിശദീകരണം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here