സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

തിരുവനന്തപുരം : ഫുട്‌ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് സംസ്ഥാന കായിക മന്ത്രി എസി മൊയ്തീന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് കത്തയച്ചു. തിരുവനന്തപുരം എജീസ് ഓഫീസിലെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

വിനീതിനെ പുറത്താക്കിയ തീരുമാനം പു:നപരിശോധിക്കണം. എജീസ് ഓഫീസില്‍ തന്നെ നിയമനം നല്‍കുവാന്‍ ഇടപെടണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രി ഇടപെട്ടത് സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ഫുട്‌ബോള്‍ ടീമിലെ സ്ഥിരാംഗമായ സികെ വിനീതിനെ പുറത്താക്കുന്നത് കായിക മേഖലയിലേക്ക് കടന്നു വരുന്ന പുത്തന്‍ തലമുറയെ പിന്നോട്ട് അടുപ്പിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ കത്തും നല്‍കി. തുടര്‍ന്നാണ് മന്ത്രി എസി മൊയ്തീന്‍ പ്രശ്‌നത്തിള്‍ ഇടപെട്ടതും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here