ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റ്; വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടായെന്ന് എതിര്‍സ്ഥാനാര്‍ഥിയുടെ ആരോപണം

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു. ലോകശക്തികളും ഇറാനും തമ്മില്‍ ചരിത്രപരമായ ആണവകരാറില്‍ ഒപ്പിട്ടശേഷം രാജ്യത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട നാലുകോടിയിലേറെവോട്ടില്‍ 57 ശതമാനവും (2.3 കോടി) റൂഹാനി നേടി. അന്തിമഫലം പുറത്തുവന്നിട്ടില്ല.

ഒന്നാംഘട്ടത്തില്‍തന്നെ റൂഹാനി ആവശ്യമായ വോട്ടിംഗ് ശതമാനം നേടിയതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തില്ലെന്ന് ഔദ്യോഗികപ്രഖ്യാപനമുണ്ടായി. മിതവാദിയായി പാശ്ചാത്യമാധ്യമങ്ങള്‍ വിലയിരുത്തുന്ന റൂഹാനിയുടെ നയതന്ത്ര ഇടപെടലുകളാണ് നിര്‍ണായകമായ ആണവകരാറിന് വഴിവച്ചത്.

അതേസമയം, വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടായതായി പാരമ്പര്യവാദികളുടെ പിന്തുണയുള്ള മുഖ്യ എതിര്‍സ്ഥാനാര്‍ഥി ഇബ്രാഹിം റെയ്‌സി ആരോപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിവരെ നീണ്ട വോട്ടെടുപ്പില്‍ വോട്ടര്‍മാരില്‍ 70 ശതമാനവും പങ്കെടുത്തു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും നേരിട്ട് വോട്ട് ചെയ്യാനെത്തി.

2013ലെ തെരഞ്ഞെടുപ്പിന്റെ ഇരട്ടിയിലേറെ പേര്‍ ഇത്തവണ വോട്ട് ചെയ്യാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News