പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക്; നടുറോഡില്‍ രൂക്ഷമായി പ്രതികരിച്ച് നടി സുരഭി ലക്ഷ്മി #WatchVideo

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. ആശുപത്രിയിലേക്ക് പോകാനുള്ളതടക്കം നിരവധി വാഹനങ്ങള്‍ കുരുങ്ങിക്കിടന്നിട്ടും ടോള്‍ പിരിവ് അവസാനിപ്പിച്ച് വാഹനം തുറന്ന് വിടാതിരുന്നതോടെയാണ് സുരഭി പ്രതിഷേധവുമായി ഇറങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ചാലക്കുടി ഭാഗത്തു നിന്ന് വരികയായിരുന്ന നടിയും സംഘവും ടോള്‍ ബൂത്തിനു മുന്നിലെ വാഹനങ്ങളുടെ നിരയില്‍പെട്ടു. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു വരിയിലുള്ളതിനാല്‍ ടോള്‍ ബൂത്ത് തുറന്നു വിടണമെന്നും ടോള്‍ നല്‍കാനാവില്ലെന്നും സുരഭിയും സംഘവും വ്യക്തമാക്കി. എന്നാല്‍ പ്ലാസയിലെ ജീവനക്കാര്‍ വഴങ്ങിയില്ല.

ഇതോടെ സുരഭിയും സംഘവും ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടതോടെ സുരഭി സംഭവം മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സുരഭിക്കെതിരെ പരാതി നല്‍കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News