തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു; മരിച്ചത് പ്രമുഖ ഹാസ്യനടന്റെ മകനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി

തിരുവനന്തപുരം: ശാസ്തമംഗലത്തെ ഫ് ളാറ്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ ഹാസ്യനടന്റെ മകനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി ബിന്ദുജാ നായര്‍ (24) ആണ് മരിച്ചത്.

ഫ് ളാറ്റിലുള്ളവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. ഫോറന്‍സിക് വിഭാഗം ഫ് ളാറ്റിലെത്തി പരിശോധന നടത്തി. അസ്വാഭികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ്. അമ്മയും സഹോദരനും മാവേലിക്കരയിലാണ് താമസം. സംഭവം അറിഞ്ഞ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നടനും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News