കേന്ദ്രം തിരുത്തിയില്ലെങ്കില്‍ സി.കെ വിനീതിന് സംസ്ഥാനസര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; നടപടി കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്നത്

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്രകായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇടപെട്ട് വിനീതിനെ പുറത്താക്കിയ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം തിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ വിനീതിന് അനുയോജ്യമായ തൊഴില്‍ നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറയുന്നു: ‘ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ്. ഈ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇടപെട്ട് ഈ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അതു ചെയ്യുന്നില്ലെങ്കില്‍ വിനീതിന് അനുയോജ്യമായ തൊഴില്‍ നല്‍കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here