കൊല്ലത്ത് മക്കളെ മുക്കിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

കൊല്ലം: കാവനാട് മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അരവിള സ്വദേശി അനില്‍ (38), മക്കളായ ആദര്‍ശ് (അഞ്ച്), ദര്‍ശന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.

രാവിലെ അനിലിന്റെ ഭാര്യ ഡാലിയ പള്ളിയില്‍ പോയപ്പോഴായിരുന്നു കൊലപാതകം. വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കീടനാശിനി കലക്കി, ആദ്യം ഇളയമകന്‍ ദര്‍ശനെ ഇതില്‍ മുക്കി കൊലപ്പെടുത്തി. ശേഷം ആദര്‍ശിന്റെയും മരണം ഉറപ്പാക്കിയ ശേഷം അടുക്കളയില്‍ അനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

അനില്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്ന് ബന്ധുക്കള്‍ പറയുന്നു. മത്സ്യത്തൊഴിലാളിയായ അനില്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, മാനസിക വിഭ്രാന്തിമൂലം കൊല നടത്തിയതാകാം എന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News