പീഡനവീരന്‍ സ്വാമിയും കുമ്മനവും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് ചെന്നിത്തല; സ്വാമിയുമായി ബിജെപിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണ

തിരുവനന്തപുരം: ഹരിസ്വാമിക്ക് ബിജെപിയും കുമ്മനം രാജശേഖരനുമായുള്ള ബന്ധം പരിശോധിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാമിയുമായി ബിജെപിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎം മാണി പോയതുകൊണ്ട് യുഡിഎഫിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും മാണി സ്വയം പുറത്തുപോയതാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ഞങ്ങള്‍ക്ക് അപേക്ഷ തന്നിട്ടില്ല. അതിനാല്‍ തിരിച്ചുവരണമെന്ന് പറയില്ല. യുഡിഎഫ് വിപുലീകരണം അജണ്ടയിലില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഒരു നേട്ടവും അവകാശപ്പെടാനില്ലാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുന്നത്. എങ്കിലും വാര്‍ഷികം യുഡിഎഫ് ബഹിഷ്‌കരിക്കില്ല. സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടി ഒന്നും ശരിയാവാത്ത ഒന്നാം വര്‍ഷമെന്നപേരില്‍ പതിനാലു ജില്ലകളിലായി 14 യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനവും യോഗവും സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel