കുപ്വാരയില്‍ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു; സെന്യത്തിന്റെ തിരിച്ചടിയില്‍ നാല് തീവ്രവാദികളും മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയെ തുടര്‍ന്ന് നാല് ഭീകരും മരിച്ചു. തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് സൈന്യം ഭീകരര്‍ക്കായി തെരച്ചിലും തുടരുകയാണ്.

ഈ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിരുന്നു. സൈന്യം നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെയാണ് കുപ്വാരയിലെ വന മേഖലയില്‍ ഭീകരാക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here