ദില്ലി : രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ദില്ലിയില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ ദളിതര്‍ക്കതിരായ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമത്തിന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി പിന്തുണ നല്‍കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ ഉയര്‍ന്ന ജാതിക്കാരായ താക്കൂര്‍ വിഭാഗം ദളിതര്‍ക്കെ അക്രമം തുടരുന്ന സാഹചര്യത്തില്‍ നീതി തേടിയായിരുന്നു രാജ്യതലസ്ഥാനത്തെ പ്രതിഷേധം. പ്രതിഷേധ പ്രകടനം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ആയിരക്കണക്കിന് ആളുകളാണ് ജന്തര്‍ മന്ദിറിലെത്തിയത്.
പോലീസ് മാര്‍ച്ച് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. യുപി ഭരിക്കുന്ന യോഗി ആദിത്യനാഥും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദളിത് വിഭാഗങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഘപരിവാര്‍ സംഘടനകാളുടെ നേതൃത്വത്തിലാണ് ദളിതരെ അക്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ ഒരു മാസത്തിലധികമായി തുടരുന്ന അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അക്രമത്തിന്റെ ഇരകളായ ദളിത് വിഭാഗക്കാര്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കൊപ്പമെത്തി രാഷ്ട്രപതിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.