പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി റിമാന്‍ഡില്‍; ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റും

തിരുവനന്തപുരം : പീഡന ശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ഥപാദസ്വാമിയെ റിമാന്റ് ചെയ്തു. ജൂണ്‍ മൂന്നുവരെയാണ് റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് സ്വാമി.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗംഗേശാനന്ദ തീര്‍ഥപാദസ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയത്. ഇതിനുശേഷം യുവതി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സംഭവം അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പേട്ട സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തുകയായിരുന്നു.

പേട്ട സിഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്ക് കുറച്ചുദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. ബലാത്സംഗം, മര്‍ദനം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് കേസെടുത്തത്.

പ്ലസ്ടു പഠനകാലം തൊട്ട് ഇയാളുടെ പീഡനത്തിനിരയായിരുന്നെന്ന് പൊലീസിന് യുവതി മൊഴി നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ഇയാള്‍ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു എന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News