മലാഗയെ തകര്‍ത്ത് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്

മലാഗയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. റയലിന്റെ 33-ാം ലാ ലിഗ കിരീട നേട്ടമാണിത്. രണ്ടാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, രണ്ടാം പകുതിയില്‍ കരിം ബെന്‍സിമയും റയലിനു വേണ്ടി ഗോളുകള്‍ നേടി.

38 മത്സരങ്ങളില്‍ നിന്ന് 93 പോയിന്റ് കരസ്ഥമാക്കി, മൂന്നു പോയിന്റിന്റെ വ്യക്തമായ ലീഡുനേടിയാണ് റയല്‍ സീസണില്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 90 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News