കൃത്യമായ യാത്രാ രേഖകളില്ല; ഇന്ത്യക്കാരന്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടുകള്‍

ദില്ലി: കൃത്യമായ യാത്രാ രേഖകളില്ലാത്ത മുംബൈ സ്വദേശി പാകിസ്ഥാനില്‍ അറസ്റ്റില്‍. ശൈഖ് നാബി എന്നയാളാണ് പാക് പിടിയിലായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമാബാദിലെ എഫ് 8 മേഖലയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

അതേസമയം, ഇക്കാര്യം ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയമോ പാകിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1946ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസെടുത്ത ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് മറ്റൊരു ഇന്ത്യന്‍ പൗരന്‍ കൂടി പാക് പിടിയിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News