സ്ത്രീകളുടെ പ്രതിഷേധം ശക്തമായി; ഓം സ്വാമിയെ അടിച്ചോടിച്ച് നാട്ടുകാര്‍; സംഭവം ഗോഡ്‌സെ ജന്മദിന ആഘോഷച്ചടങ്ങില്‍

ദില്ലി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കുപ്രസിദ്ധനായ ഓം സ്വാമിയെ അടിച്ചോടിച്ച് നാട്ടുകാര്‍. ഓം സ്വാമി മുഖ്യാതിഥിയായി എത്തിയ പരിപാടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

വികാസ് നഗറില്‍ നാഥുറാം ഗോഡ്‌സെയുടെ ജന്മദിന ആഘോഷച്ചടങ്ങിലാണ് മുഖ്യാതിഥിയായി സ്വാമിയെത്തിയത്. എന്നാല്‍ സ്വാമിയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അമര്‍ഷം രേഖപ്പെടുത്തി. ഒരു സ്ത്രീ എതിര്‍പ്പ് അറിയിച്ച് ബഹളം വയ്ക്കുകയും സ്വാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ സ്ഥലം വിടാനൊരുങ്ങിയ സ്വാമിയെ ഒരുസംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. കൂട്ടത്തോടെ അടി വന്നതോടെ സ്വാമിയുടെ വിഗ് തലയില്‍ നിന്ന് ഊരിപ്പോവുകയും ചെയ്തു. തന്നെ ഈ പരിപാടിയിലേക്ക് ആരാണ് ക്ഷണിച്ചതെന്ന് അറിയില്ലെന്നാണ് പിന്നീട് സ്വാമി പ്രതികരിച്ചത്.

ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധേയനാണ് ഓം സ്വാമി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഷോയില്‍ നിന്ന് ഇയാളെ പുറത്താക്കുകയായിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചു, അപമര്യാദയായി പെരുമാറി തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News