പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍; വിഴിഞ്ഞം- പൂവ്വാര്‍ റോഡ് ഉപരോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍ (52) ആണ് മരിച്ചത്. രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

കഴിഞ്ഞദിവസം രാത്രിയാണ് ഇയാളെ നായ ആക്രമിച്ചത്. കൈക്കും താടിക്കും മുഖത്തും ഗുരുതര പരുക്കേറ്റ ഇദ്ദേഹം കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധരഹിതനായി കടപ്പുറത്ത് കിടക്കുകയായിരുന്ന ജോസ്‌ക്ലിനെ  കടപ്പുറത്തെത്തിയ മറ്റ് മത്സ്യത്തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വിഴിഞ്ഞം പൂവ്വാര്‍ റോഡ് ഉപരോധിക്കുകയാണ്. പുല്ലുവിളയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ നായയുടെ കടിയേറ്റ് ഒരു വൃദ്ധ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News