പകര്‍ച്ച പനിയില്‍ ഭയപ്പെടേണ്ട; സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന്

തിരുവനന്തപുരം: പനി പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞു.

പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും വകുപ്പുകളുടെ ഏകോപനത്തോടെയാണ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, H1N1 പനി പടര്‍ന്നു പിടിക്കുന്നത് പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പനി പടരുമ്പോള്‍ ആരോഗ്യവകുപ്പ് പകച്ചു നില്‍ക്കുകയാണെന്നും സംസ്ഥാനം പനിച്ചു വിറയ്ക്കുകയാണെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. വിഎസ് ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News