വിഴിഞ്ഞം പദ്ധതി: സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് വിഎസ്; യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം മുന്നോട്ട് പോകരുത്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. വിഴിഞ്ഞം കരാര്‍ സംബന്ധിച്ച അഴിമതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് വിഎസ് ആവശ്യപ്പെട്ടു.

കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു.

അതേസമയം, ആലോചിച്ചശേഷം മാത്രമേ വിഎസിന്റെ ആവശ്യത്തില്‍ തീരുമാനം പറയാന്‍ സാധിക്കുകയുളളുവെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here