കരയില്‍ നിന്ന പെണ്‍കുട്ടിയെ കടിച്ചെടുത്ത് നീര്‍നായ വെള്ളത്തിലേക്ക്; ഞെട്ടിപ്പിക്കുന്ന വീഡിയോ

കരയില്‍ നിന്ന പെണ്‍കുട്ടിയെ കടിച്ചെടുത്ത് നീര്‍നായ വെള്ളത്തിലേക്ക് ഊളിയിടുന്ന വീഡിയോ വൈറല്‍. കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്സ്റ്റണില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ബോട്ടുജെട്ടിയുടെ കൈവരിയില്‍ നിന്ന പെണ്‍കുട്ടിയെയാണ്, അതിവേഗത്തില്‍ വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന നീര്‍നായ കടിച്ചെടുക്കുന്നത്. പെണ്‍കുട്ടിയുടെ വെള്ള വസ്ത്രത്തില്‍ കടിച്ചാണ് നീര്‍നായ വെള്ളത്തിലേക്ക് ഊളിയിടുന്നത്. നിലവിളി കേട്ട കാഴ്ചക്കാരിലൊരാള്‍ ഉടന്‍ വെള്ളത്തിലേക്ക് എടുത്തു ചാടിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നത്.

പെണ്‍കുട്ടിയുടെ വെള്ളവസ്ത്രം കണ്ട് ഭക്ഷണമാണെന്ന് കരുതിയാവാം നീര്‍നായ ആക്രമിച്ചതെന്നാണ് വന്യജീവി സംരക്ഷകരുടെ വാദം. മൈക്കല്‍ ഫുജിവാര എന്നയാളാണ് വീഡിയോ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ശനിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോ 65 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News