തിരുവനന്തപുരത്ത് മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; അപകടത്തില്‍പ്പെട്ടത് സെക്രട്ടറിയേറ്റ് ധര്‍ണക്കെത്തിയ അംഗനവാടി ടീച്ചര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കഠിനംകുളം സ്വദേശി അജയനാണ് മരിച്ചത്. സെക്രട്ടറിയേറ്റ് ധര്‍ണക്കെത്തിയ അംഗനവാടി ടീച്ചര്‍മാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നിയന്ത്രണം വിട്ട മിനി ബസ് പോസ്റ്റിലിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി പ്രവേശിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here