എട്ടിന്റെ പണി കിട്ടൂട്ടാ; വാക്കുപാലിക്കാത്ത കാമുകന്മാര്‍ ജാഗ്രതൈ; വീഡിയോ വൈറലാകുന്നു

കറങ്ങാന്‍ കൊണ്ടുപോകാമെന്ന വാക്കുപാലിക്കാത്ത കാമുകനാണ് എട്ടിന്റെ പണി കിട്ടിയത്. ഇംഗ്ലണ്ടില്‍ റിസപ്ഷനിസ്റ്റായ നതാലി വീവര്‍ കാമുകന്‍ സ്റ്റീഫന്‍ ഹാളിന് കൊടുത്ത പണി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഞായറാഴ്ച സ്റ്റീഫന്‍ ഹാളുമൊത്ത് പുറത്ത് കറങ്ങാന്‍ പോകാമെന്നായിരുന്നു നതാലിയുടെ പ്ലാന്‍. നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞുറപ്പിച്ചിരുന്നതുമാണ്.

തലേ ദിവസം രാത്രി സ്റ്റീഫന്‍ കാര്യമായി മദ്യപിച്ചിരുന്നു. അടിച്ചുഫിറ്റായി കിടന്നുറങ്ങിയ സ്റ്റീഫനെ വിളിച്ചുണര്‍ത്താന്‍ അതിരാവിലെ തന്നെ നതാലി ശ്രമമാരംഭിച്ചു. ആര് കേള്‍ക്കാന്‍, ആരോട് പറയാന്‍ എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. കറങ്ങാന്‍ പോകാമെന്ന തന്റെ ആഗ്രഹം എന്തായാലും നടക്കില്ലെന്ന് ഉറപ്പായ നതാലി സ്റ്റീഫന് ഉഗ്രനൊരു പണികൊടുത്തു.

ഉറക്കമുണര്‍ന്ന് കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സ്റ്റീഫന് എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി. കണ്ണാടി നോക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാമുകന്‍ ഞെട്ടിപ്പോയി. താനൊരു സ്ത്രീയായി പോയൊന്ന് പോലും ഒരുവേള സ്റ്റീഫന്‍ ചിന്തിച്ചിരിക്കാം. എന്താണെന്ന് മനസിലാകാതെ കണ്‍ഫ്യൂഷനിലായ സ്റ്റീഫന് ഒടുവില്‍ നതാലി തന്നെ കാര്യം വിവരിച്ചുകൊടുത്തു.

രാവിലെ കറങ്ങാന്‍ പോകാന്‍ വിളിച്ചിട്ടും എണിക്കാത്തതിനുള്ള ശിക്ഷയാണ് മുഖത്തെന്നായിരുന്നു വിശദീകരണം. മേക്കപ്പ് ചെയ്ത് സ്ത്രീരൂപമാക്കിയത് ഇനിയൊരിക്കലും തന്നെ പറ്റിക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് കൂടി നതാലി പറഞ്ഞപ്പോള്‍ സ്റ്റീഫനും ചിരിയടക്കാനായില്ല. കാമുകന്‍ ഇനിയൊരിക്കലും വാക്കുതെറ്റിക്കില്ലെന്ന വിശ്വാസത്തിലാണ് നതാലി. മേക്കപ്പിട്ട്് സുന്ദരിയായ കാമുകന്റെ വീഡിയോ നതാലി തന്നെയാണ് പുറത്തുവിട്ടത്. സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്ന ദൃശ്യങ്ങള്‍ കാണുന്ന എല്ലാ കാമുകന്‍മാരും ഈ പണി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News