
അസാധുനോട്ടുകള്‍ ഇനിയും കയ്യിലുള്ളവര്‍ അത് കീറിക്കളയാന്‍ വരട്ടെ. അസാധുവായ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടുപിടിത്തം. ഒഡീഷയിലെ നുവാപഡ ജില്ലയിലുള്ള യുവാവാണ് പുത്തന്‍ കണ്ടുപിടിത്തത്തിലൂടെ രാജ്യശ്രദ്ധ നേടിയത്. അഞ്ഞൂറു രൂപയുടെ അസാധുവാക്കിയ നോട്ടുപയോഗിച്ച് അഞ്ച് വാട്ട് വൈദ്യുതി സൃഷ്ടിക്കാമെന്നാണ് ഖരിയാര്‍ കോളജിലെ ശാസ്ത്ര വിദ്യാര്‍ഥിയായ ലച്മണിന്റെ കണ്ടുപിടിത്തം.
വിഷയം ശ്രദ്ധയില്‍ പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് ലച്മണിന്റെ പ്രോജക്ടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. 500 രൂപയുടെ നോട്ടിലെ സിലിക്കണ്‍ ആവരണം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്നാണ് ലച്മണ്‍ പറയുന്നത്.
നോട്ട് കീറി അതിലെ സിലിക്കണ്‍ ആവരണത്തിനെ ഒരു ട്രാന്‍സ്‌ഫോര്‍മറുമായി ഘടിപ്പിക്കുന്നു. തുടര്‍ന്ന് സൂര്യപ്രകാശത്തില്‍ വെയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാവുമെന്ന് ഈ വിദ്യാര്‍ത്ഥി അവകാശപ്പെടുന്നു. നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അസാധുവായ നോട്ടുകളെ എങ്ങനെ കൂടുതല്‍ ഉപയോഗപ്രദമാക്കാം എന്ന ചിന്തയില്‍ നിന്നാണ് വൈദ്യുതോല്‍പാദനത്തിന്റെ പുതിയ വഴികള്‍ കണ്ടെത്താനായതെന്നും ഈ യുവാവ് പറയുന്നു. എന്തായാലും ലച്മണിന്റെ കണ്ടുപിടിത്തത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ശാസ്ത്രലോകം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here