ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ ഹര്‍ദിക് പട്ടേല്‍; തല മുണ്ഡനം ചെയ്ത് പ്രതിഷേധവും ‘ന്യായ യാത്ര’യുമായി പട്ടേലും കൂട്ടരും കളംപിടിക്കുന്നു

ഗാന്ധിനഗര്‍: നരേന്ദ്രമോദിയെ സംബന്ധിച്ച് എല്ലാം ഗുജറാത്താണ്. ഒന്നര പതിറ്റാണ്ടോളം ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്ന മോദി പ്രധാനമന്ത്രി പദം സ്വന്തമാക്കിയതിന് പിന്നിലും ഗുജറാത്തിനുള്ള പങ്ക് ഏവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതേ ഗുജറാത്തില്‍ മോദിയുടെയും ബിജെപിയുടേയും അടിവേരിളകുന്നുവെന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

സംവരണാവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ പട്ടേല്‍ സമൂദായവും ഹര്‍ദിക്പട്ടേലും ഗുജറാത്തില്‍ മോദിക്കുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മോദിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന് ബദലായി പട്ടേല്‍ സംവരണ പ്രക്ഷോഭ നായകനായ ഹര്‍ദിക് ന്യായ യാത്ര യുമായി കളം പിടിക്കുകയാണ്.

സംസ്ഥാന കേന്ദ്രഭരണങ്ങള്‍ കയ്യാളുന്ന ബിജെപി പട്ടേല്‍ സമുദയാക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. യാത്രയുടെ ആരംഭത്തില്‍ ഹര്‍ദിക് പട്ടേലും 50ഓളം ‘പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി’ പ്രവര്‍ത്തകരും തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

പട്ടേല്‍ സമുദായക്കാരെ പിന്നോക്ക വിഭാഗത്തില്‍ പെടുത്തണമെന്നതുള്‍പെടെയുള്ള ആവശ്യങ്ങളാണ് നീതി യാത്രയിലൂടെ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ബൊട്ടാദ് ജില്ലയില്‍ നിന്നും ആരംഭിച്ച യാത്ര ഗുജറാത്തിലെ അമ്പത് ഗ്രാമങ്ങളിലൂടെ കടന്നുപോയി ഭാവ്‌നഗറിലാണ് അവസാനിക്കുക. നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഹര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News