തിരുവനന്തപുരം : രശ്മി ആര്‍ നായരുടെ ഫേസ്ബുക് പ്രൊഫൈല്‍ ചിത്രത്തിന് അശ്ലീല കമന്റുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. കമന്റിന് കടുത്ത ഭാഷയില്‍ മറുപടിയുമായി രശ്മിയും. കുറിക്കു കൊണ്ട മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ കുമ്മനത്തിന്റെ ചിത്രം ചേര്‍ത്ത സംഘിയുടെ പ്രൊഫൈല്‍ ചിത്രത്തിന് നേരെയും വിമര്‍ശനം ഉയര്‍ന്നു.
സെറ്റ് സാരിയുടുത്ത പുതിയ ചിത്രം തിങ്കളാഴ്ച വൈകിട്ടാണ് രശ്മി ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രമാക്കി അപേഡേറ്റ് ചെയ്തത്. രശ്മിയുടെ ചിത്രത്തിന് കീഴെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകനായ ദിജു എംഡി തമ്പി എത്തി. 800 രൂപ കൈയ്യിലുണ്ട് എന്നായിരുന്നു അശ്ലീല ചുവയുള്ള കമന്റ്.
അശ്ലീല കമന്റിന് ഉടന്‍ തന്നെ രശ്മിയുടെ മറുപടിയുമെത്തി. നിന്റെ അമ്മയ്ക്ക് കൊടുത്താല്‍ മതിയെന്നും എന്നിട്ട് ചേച്ചി തന്നതാണെന്ന് പറഞ്ഞാല്‍ മതി എന്നുമായിരുന്നു സംഘിയായ ഞരമ്പ് രോഗിക്ക് നല്‍കിയ മറുപടി. രശ്മിയുടെ മറുപടി ആഘോഷമാക്കി കൂടുതല്‍ ലൈക്കും കമന്റുമായി മറ്റുള്ളവര്‍ പിന്നാലെയെത്തി. ഇത്തരം ഞരമ്പ് രോഗികള്‍ക്കുള്ള മറുപടി ഇതുതന്നെയാണ് എന്നാണ് കമന്റുകളിലൂടെ എല്ലാവരും അഭിപ്രായപ്പെട്ടത്.
Get real time update about this post categories directly on your device, subscribe now.