പാലക്കാടിനെ ചുവപ്പണിയിച്ച് ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം

പാലക്കാട് : ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട്ട് സിപിഐഎം നേതൃത്വത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടന്നു. വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പാലക്കാട് കോട്ടമൈതാനിയില്‍ ഒത്തുചേര്‍ന്നു. മാര്‍ച്ചിനെ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ അഭിവാദ്യം ചെയ്തു.

മോഡിയുടെ ഫാസിസ്റ്റ് ഭരണവും തേര്‍വാഴ്ചയും പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് കോടിയേരി പറഞ്ഞു. കോര്‍പ്പറേറ്റ് വത്ക്കരണവും വര്‍ഗ്ഗീയതയും മാത്രമാണ് മോഡി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണ നേട്ടം. യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം ചെയ്യാതിരുന്ന നല്ല കാര്യങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കിയെന്നും കോടിയേരി പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ചന്ദ്രന്‍, എന്‍എന്‍ കൃഷ്ണദാസ്, എംബി രാജേഷ് എംപി എന്നിവരും സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel