പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ആരംഭിച്ചു; പരാതികള്‍ ഉണ്ടെങ്കില്‍ ഇനിയും പരിഹരിക്കാന്‍ അവസരം

കൊല്ലം: ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങി. കൊല്ലം കുണ്ടറയില്‍ ആദ്യ വിതരണം നടന്നു. പരാതികള്‍ ഉണ്ടെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് ഇനിയും പരിഹരിക്കാനുള്ള സാഹചര്യമുണ്ടെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.

എപിഎല്‍-ബിപിഎല്‍ കാര്‍ഡുകള്‍ മാറിയാണ് പുതിയ കാര്‍ഡുകള്‍ വരുന്നത്. നാല് വിഭാഗങ്ങളിലായി നാല് നിറങ്ങളിലാണ് കാര്‍ഡുകള്‍. സാമ്പത്തിക സ്ഥിതി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ഞ, മുന്‍ഗണന വിഭാഗത്തിന് പിങ്ക്, സംസ്ഥാന സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് നീല, സാമ്പത്തികമായി മുന്നിലുള്ളവര്‍ക്ക് വെള്ള എന്നിവയാണ് കാര്‍ഡുകള്‍. മഞ്ഞകാര്‍ഡിന്, 28 കിലോ അരിയും, ഏഴ് കിലോ ഗോതമ്പും, പിങ്ക് കാര്‍ഡ് ഉള്ള കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും മാസം അഞ്ച് കിലോ അരിയും സൗജന്യമായി ലഭിക്കും. സംസ്ഥാന സബ്‌സിഡിയുള്ളവര്‍ക്ക് അരി കിലോയ്ക്ക് രണ്ട് രൂപയ്ക്കും, വെള്ളകാര്‍ഡിന് 8 രൂപയ്ക്കുമാണ് ലഭിക്കുക.

പൊതുവിഭാഗത്തില്‍ നിന്ന് മുന്‍ഗണന വിഭാഗത്തിലേയ്ക്ക് മാറ്റാന്‍ നിരവധി അപേക്ഷകളാണ് ഇപ്പോഴും വരുന്നത്. മറ്റ് ജില്ലകളില്‍ ഒന്നാംതീയതി മുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങും. എണ്‍പത് ലക്ഷം കാര്‍ഡുകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News