മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെ ഇരട്ടസ്‌ഫോടനം; 19 മരണം; 50 പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമെന്ന് പൊലീസ്; സ്‌ഫോടനം അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ

മാഞ്ചസ്റ്റര്‍: ലണ്ടന്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത പരിപാടിക്കിടെ ഇരട്ടസ്‌ഫോടനം. സംഭവത്തില്‍ 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രാദേശികസമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനം.

കാണികള്‍ക്കുള്ള വിശ്രമമുറിയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ടു തവണ സ്‌ഫോടനം ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാസേന സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ് മേ പ്രതികരിച്ചു. സ്‌ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News