ലൗ ജിഹാദുമായി കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു; പരാതിക്കാരി ദേശീയ ഷൂട്ടിംഗ് താരം

റാഞ്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസിലെ ആദ്യ കുറ്റപത്രം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ദേശീയ ഷൂട്ടിംഗ് താരമായ താര ശഹ്‌ദേ, ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ നല്‍കിയ കേസിലാണ് കുറ്റപത്രം. റാഞ്ചി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2014 ജൂലൈയിലാണ് രഞ്ജിത്ത് സിംഗ് കൊഹ്ലിയെ താര വിവാഹം കഴിച്ചത്. റഖിബുള്‍ ഹസന്‍ ഖാന്‍ എന്ന യഥാര്‍ത്ഥ പേര് മറച്ചുവച്ചാണ്, രഞ്ജിത്ത് താരയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം മുസ്ലീമാകണമെന്ന് കൊഹ്ലി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച താരയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News