കൊല്‍ക്കത്തയിലെ പൊലീസ് നടപടി; സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു; മമതാ ബാനര്‍ജിയുടെ സമീപനം ജനാധിപത്യവിരുദ്ധം

ദില്ലി: മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയവരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.

ജനങ്ങളുടെ ദുരിതങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സമീപനം ജനാധിപത്യവിരുദ്ധമാണ്. ഇത്തരം മര്‍ദനങ്ങളിലൂടെ ജനകീയപ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. ബംഗാളിലെ ജനങ്ങള്‍ പ്രതിഷേധം തുടരുക തന്നെ ചെയ്യും. പൊലീസ് ക്രൂരതയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

‘ബംഗാളിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി അഞ്ച് കേന്ദ്രങ്ങളില്‍നിന്ന് നടന്ന പ്രതിഷേധ മാര്‍ച്ചിനുനേരെ പൊലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ബ്രിഗേഡ് മൈതാനത്തിന് സമീപം മാര്‍ച്ച് തടഞ്ഞ പൊലീസ് കുത്തിയിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ കല്ലേറുനടത്തി. ഇതോടെ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും കല്ലേറുണ്ടായി. തുടര്‍ന്ന് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ച പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പൊലീസിനൊപ്പം വടികളുമായി കടന്നുകയറിയ തൃണമൂല്‍ ഗുണ്ടകളും പ്രതിഷേധക്കാരെ അടിച്ചുവീഴ്ത്തി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമികളും പൊലീസും ആക്രമിച്ചു. ദേശാഭിമാനി കൊല്‍ക്കത്ത റിപ്പോര്‍ട്ടര്‍ ഗോപി, എന്‍ഡിടിവിയുടെ വനിതാ മാധ്യമ പ്രവര്‍ത്തക എന്നിവര്‍ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News