പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്‌കൂട്ടറില്‍ നിന്ന് കഞ്ചാവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ച സ്‌കൂട്ടറില്‍നിന്ന് ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു. അരീക്കോട് പൊലീസാണ് വിദ്യാര്‍ഥിനിയുടെ സ്‌കൂട്ടറില്‍നിന്ന് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ തെരട്ടമ്മല്‍ പാറപ്പത്തിച്ചാലിലാണ് സംഭവം.

വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് വിദ്യാര്‍ഥിനിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോടതി കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പന സജീവമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News