പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പിഞ്ചുകുട്ടികളോട് കടയുടമയുടെ ക്രൂരത; മൂന്നു പേര്‍ അറസ്റ്റില്‍

മുംബൈ: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് എട്ടും ഒമ്പതും വയസുള്ള കുട്ടികളെ തല മൊട്ടയടിച്ച് നഗ്നരാക്കി മാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചു. താനെ ഉല്ലാസ് നഗര്‍ പ്രേനഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ മെഹമൂദ് പതാന്‍, മെഹമൂദിന്റെ മക്കളായ ഇര്‍ഫാന്‍, സലീം എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു പാക്കറ്റ് മുറുക്ക് എടുത്ത് കഴിച്ചെന്ന് പറഞ്ഞാണ് മെഹമൂദ് കുട്ടികളെ ഇത്തരത്തില്‍ ക്രൂരമായി ശിക്ഷിച്ചത്. പലഹാരം കഴിക്കുന്നത് കണ്ട മെഹ്മൂദ് കുട്ടികളുടെ തലമുണ്ഡനം ചെയ്യുകയും വിവസ്ത്രരാക്കി ചെരുപ്പ് മാലയണിച്ച് തെരുവിലൂടെ നടത്തിക്കുകയായിരുന്നു. സംഭവം ചിലര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News