ഒപ്പം നടക്കാമെന്ന് ട്രംപ്, കൈ തട്ടിമാറ്റി ഭാര്യ മെലാനിയ; ദമ്പതികളുടെ പൊരുത്തക്കേട് ചര്‍ച്ച ചെയ്ത് ലോകമാധ്യമങ്ങളും

ഒപ്പം നടക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയ കൈ തട്ടി മാറ്റി ഭാര്യ മെലാനിയ ട്രംപ്. സൗദി സന്ദര്‍ശനത്തിന് ശേഷം ഇരുവരും ഇസ്രായേലില്‍ എത്തിയപ്പോഴാണ് സംഭവം. ട്രംപിനെ ചുവപ്പ് പരവതാനിയില്‍ സ്വീകരിച്ച് ആനയിക്കുമ്പോഴാണ്, ട്രംപ് മെലാനിയയുടെ നേര്‍ക്ക് കൈ നീട്ടിയത്. എന്നാല്‍ അവര്‍ അത് തട്ടിമാറ്റുകയായിരുന്നു.

ലോക മാദ്ധ്യമങ്ങള്‍ അടക്കം നിരവധി കാമറക്കണ്ണുകള്‍, യു.എസ് പ്രസിഡന്റിന് ഇസ്രായേല്‍ പ്രധാനമന്ത്രി നല്‍കുന്ന വരവേല്‍പ്പ് ചിത്രീകരിക്കാനായി മിഴി തുറന്നിരിക്കുമ്പോഴാണ് മെലാനിയ, ട്രംപിന്റെ കൈ തട്ടിമാറ്റിയത്.

നേരത്തെയും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ക്യാമറക്കണ്ണുകളില്‍ പതിയുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 2005ലാണ് ട്രംപും മെലാനിയയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News