പ്യോങ്യാങ് :മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. മിസൈല്‍ വിക്ഷേപണം വിജയമായിരുന്നെന്നും സൈനിക നടപടികളോ യുദ്ധമോ ഉണ്ടായാല്‍ തങ്ങള്‍ സജ്ജരാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട്‌ചെയ്തു.

യുഎന്‍ വിലക്ക് ലംഘിച്ചാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക മേഖലയില്‍ യുദ്ധഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് ഉത്തരകൊറിയ മുന്‍പ് വ്യക്തമാക്കിയിരുന്നു. യുഎന്‍ വിലക്ക് ലംഘിച്ചുകൊണ്ടാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത.് എന്നാല്‍ ദൂരപരിധി കുറഞ്ഞ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു