വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്; അദാനിക്ക് 30,000 കോടിയുടെ അധികലാഭം; റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്. കരാര്‍ അദാനിക്ക് 30,000 കോടിയുടെ അധികലാഭം ഉണ്ടാക്കി കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമെന്നും സിഎജി വ്യക്തമാക്കി. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്.

കഴിഞ്ഞ ദിവസം, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും കരാറിനെതിരെ രംഗത്തു വന്നിരുന്നു. കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നായിരുന്നു വി.എസ് നിയമസഭയില്‍ പറഞ്ഞത്. കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും പദ്ധതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News