സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡിഐജിക്കെതിരെ അന്വേഷണം; നടി ‘കറുത്ത മുത്ത്’, ‘മാനസപുത്രി’ സീരിയലുകളിലൂടെ പ്രശസ്ത

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം കറങ്ങിയ ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡിഐജി ബി. പ്രദീപിനെതിരെ അന്വേഷണം. ജയില്‍ മേധാവി ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചത്. ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഐജി ഗോപകുമാറിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ മാര്‍ച്ച് 12നാണ് സംഭവം. കറുത്ത മുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ട നടിക്കൊപ്പമാണ് പ്രദീപ് കറങ്ങിയത്. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചെന്നും ആരോപണങ്ങളുണ്ട്. ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്നും കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു.

പ്രദീപ് ഔദ്യോഗിക വസതിയില്‍ സീരിയല്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ടെന്നും കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ പരോളിനും ജയില്‍ മാറ്റത്തിനും ഇടപെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News