‘ഓമനക്കുട്ടന്റെ അഡ്വഞ്ചേര്‍സ്’ പ്രേക്ഷകര്‍ തള്ളിയില്ല; ചിത്രത്തിന് മികച്ച മുന്നേറ്റം

‘കാണണം എന്ന് ആഗ്രഹമുള്ളവര്‍ വേഗം കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററില്‍ നിന്ന്’ എന്ന അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍ രോഹിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ജനം തള്ളിക്കളഞ്ഞില്ല. ചിത്രം തിയേറ്ററില്‍ നല്ല കളക്ഷന്‍ നേടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സംവിധായകന്റെ പോസ്റ്റിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയയും പ്രേക്ഷകരും ഓമനകുട്ടനെ ഏറ്റെടുത്തിരിക്കുകയാണ്. ആഷിഖ് അബു, റീമ കല്ലിങ്കല്‍, അജു വര്‍ഗീസ് തുടങ്ങി സിനിമാ പ്രവര്‍ത്തകരും ചിത്രത്തിന് പിന്തുണയുമായി എത്തി.

ഒരു ആസിഫലി ചിത്രമെന്ന നിലയില്‍ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനെ കാണരുതെന്നും നല്ല സിനിമയെ സപ്പോര്‍ട്ട് ചെയ്യണമെന്നും ചിത്രത്തിലെ നായകന്‍ ആസിഫലിയും പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. മോശം പ്രതികരണം മൂലമല്ല, തിയേറ്റര്‍ കിട്ടാത്തതിനാലാണ് സിനിമ തഴയപ്പെടുന്നത്. എന്നാല്‍ സിനിമയുടെ വിതരണം വേണ്ട രീതിയില്‍ നടക്കാത്തതാണ് ചിത്രത്തെ ബാധിച്ചതെന്നും ആസിഫ് അലി പറയുന്നു.


ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ:
Adventures of Omanakuttan ഞാനും കൂടി ഭാഗമായ, പ്രധാന റോളില്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മള്‍ സാധാരണ കാണുന്ന രീതിയില്‍ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള,സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു.

ഒടുവില്‍ ഈ സിനിമ പൂര്‍ത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോള്‍, പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു. എന്റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങള്‍ ശരിക്കും ത്രില്ലടിപ്പിച്ചു.

പക്ഷേ, ഈ സിനിമയുടെ ഡിസ്റ്റ്രിബ്യൂഷന്‍ വേണ്ടത്ര രീതിയില്‍ നടന്നില്ല എന്നാണ് എനിക്കിപ്പോള്‍ മനസ്സിലാക്കുന്നത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സിനിമ തീയ്യറ്ററുകളില്‍ നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ,പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുത്.

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍ (ഗോധ സിനിമയുടെ ഡയറക്ടര്‍ ബേസില്‍,ആഷിക് അബു, റിമ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുമ്പോള്‍ നിങ്ങളോട് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

ഇത് വരെ ഓമനക്കുട്ടന്‍ കണ്ടവര്‍ക്കും അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി, ഇതൊരു ബ്രില്ല്യന്റ് എക്‌സ്റ്റ്രാ ഓര്‍ഡിനറി സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഈ സിനിമയ്ക്ക് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റും എനെനിക്ക് ഉറപ്പുണ്ട്ഈ സിനിമ കാണാത്തവര്‍ തീയ്യറ്ററില്‍ പോയി ഈ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയണം,അങ്ങനെ Adventures of Omanakuttan എന്ന ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന ഒരു സ്ഥാനം നല്‍കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News