വിഴിഞ്ഞത്ത് ഉമ്മന്‍ചാണ്ടി കുടുങ്ങുമോ; സി എ ജി റിപ്പോര്‍ട്ട് ഗുരുതമെന്നും പരിശോധിക്കണമെന്നും സുധീരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. ഉമ്മന്‍ചാണ്ടി മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ കരാര്‍ അദാനിക്ക് 30,000 കോടിയുടെ അധികലാഭം ഉണ്ടാക്കുന്നതാണെന്ന വസ്തുത പുറത്തുവന്നതോടെ വിമര്‍ശനവും ശക്തമായി.

മുന്‍ കെ പി സി സി പ്രസിഡന്റും കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവുമായ വി എം സുധീരന്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. സി എ ജി റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് സമഗ്രമായ പരിശോധന വേണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുധീരന്റെ പ്രതികരണം. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ എങ്ങനെ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായെന്നത് പരിശോധിക്കേണ്ടതാണെന്നും സുധീരന്‍ ആവശ്യപ്പെടുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആണ് സുധീരന്‍ കുറ്റപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel