പാക്ക് സൈന്യത്തിന് ഇന്ത്യന്‍ തിരിച്ചടി; നിയന്ത്രണരേഖയിലെ പാക് സൈനികപോസ്റ്റുകള്‍ തകര്‍ത്തു

ദില്ലി: ദിവസങ്ങളായി തുടരുന്ന പാകിസ്താന്‍ സൈന്യത്തിന്റെ പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ മറുപടി. നിയന്ത്രണമേഖലയിലെ പാക് പോസ്റ്റുകള്‍ വെയിവെയ്പ്പില്‍ തകര്‍ത്തെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. നൗഷേരയിലെ എട്ട് പാക് പോസ്റ്റുകളാണ് ഇന്ത്യന്‍ തിരിച്ചടിയില്‍ തകര്‍ന്നത്

അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശക്തമായ നടപടിയാണുണ്ടായതെന്ന് കരസേന വക്താവ് അശോക് നെരുല വ്യക്തമാക്കി. ഇന്ത്യന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.

നേരത്തെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചിരുന്നു. അതിര്‍ത്തിയില്‍ വെടിവെയ്പ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News