ബാഴ്‌സയെ ആര് രക്ഷിക്കും; പരിശീലകനായി വാല്‍വെര്‍ഡെ എത്തിയേക്കും; സൂപ്പര്‍ താരങ്ങള്‍ പടിക്ക് പുറത്ത്

മാഡ്രിഡ്: ആരാധകരുടെ പ്രിയ ടീമായ ബാഴ്‌സലോണ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ലോകോത്തര താരങ്ങളും പ്രതിഭാധനനായ പരിശീലകനുമുണ്ടായിട്ടും സീസണ്‍ അവസാനിക്കുമ്പോള്‍ ന്യൂ കാമ്പില്‍ പ്രമുഖ കിരീടങ്ങളൊന്നും ഇക്കുറി എത്തിയിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടപ്രതീക്ഷ സെമിയില്‍ യുവന്റസിന് മുന്നില്‍ തച്ചുടച്ച മെസിക്കും സംഘത്തിനും മുന്നിലൂടെ ലാലിഗ കിരീടം കൂടി ചിരവൈരികളായ റയല്‍ മാഡ്രിഡ് ഉയര്‍ത്തിയതോടെ ബാഴ്‌സ ക്യാമ്പില്‍ നിന്നും പൊട്ടലും ചീറ്റലുമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

പരിശീലകന്‍ ലൂയി എന്റിക്ക്വെ തന്നെയാണ് പ്രതിക്കൂട്ടിലെ ഒന്നാം നമ്പറുകാരന്‍. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എന്റിക്വയുടെ പകരക്കാരനെ ഈ മാസം 29 ന് പ്രഖ്യാപിക്കുമെന്ന് ബാഴ്‌സലോണ വ്യക്തമാക്കി. ബാഴ്‌സ പ്രസിഡന്റ് ജോസഫ് മോയെ ബര്‍ടേമു ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നിലവില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുടെ പരിശീലകന്‍ ഏണസേറ്റോ ബില്‍ബാവോ ആയിരിക്കും എന്റിക്കയ്ക്ക് പകരം എത്തുക എന്നാണ് സൂചന.

2014 ല്‍ ബാഴ്‌സയുടെ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത എന്റിക്ക്വെ ആ സീസണില്‍ ക്ലബ്ബിനെ ട്രിപ്പിള്‍ കിരീടനേട്ടത്തിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്തവണ കോപ്പ ഡെല്‍റെ കപ്പില്‍ മാത്രമാണ് ഏക പ്രതീക്ഷ.

പരിശീലകന് പുറമെ പ്രമുഖ താരങ്ങളുടെ മുന്നിലും ന്യൂക്യാമ്പിലെ വാതില്‍ കൊട്ടിയടക്കപ്പെടുമെന്നാണ് വ്യക്തമാകുന്നത്. നാലു പ്രമുഖ താരങ്ങളെ വില്‍ക്കാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടീമിലെ പ്രമുഖരായ തുറാന്‍, ആേ്രന്ദ ഗോമസ്, ഹാവിയര്‍ മഷറാനോ, ജെറമി മതേയു എന്നിവരെയാണ് ബാഴ്‌സലോണ കയ്യൊഴിയുന്നത്. താരങ്ങള്‍ തങ്ങളുടെ മികച്ച പ്രകടനം ലാ ലിഗയില്‍ കാഴ്ചവച്ചിരുന്നില്ല. ക്ലബ് തലത്തില്‍ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളെയാണ് കറ്റാലന്‍ വമ്പന്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here