തിരുവനന്തപുരത്തും വാനാക്രൈ ആക്രമണം; റെയില്‍വേ ഡിവിഷണല്‍ ഒഫീസിലെ നാല് കമ്പ്യൂട്ടറുകള്‍ തകരാറിലായി

തിരുവനന്തപുരം: ആഗോളതലത്തില്‍ ഭീഷണിയുണര്‍ത്തിയ വാനാക്രൈ വൈറസ് ആക്രമണത്തിന്റെ ഭീതി ഒഴിയുന്നില്ല. കേരളത്തില്‍ വീണ്ടും വാനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലാണ് ആക്രമണമുണ്ടായത്.

ഡിവിഷണല്‍ ഓഫീസിലെ അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകളാണ് തകരാറിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകളെയും വൈറസ് ബാധിച്ചിരുന്നു. കേരളത്തില്‍ കൊല്ലം, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളും റാന്‍സം വെയര്‍ ആക്രമണത്തിന് ഇരയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News