ലൈവ് ന്യൂസിനിടെ നായ പ്രത്യക്ഷപ്പെട്ടാല്‍ അവതാരക എന്തുചെയ്യും; വീഡിയോ തരംഗമാകുന്നു

മോസ്‌ക്കോ:രസകരമായ ഒരുപാട് സംഭവങ്ങളാണ് ന്യൂസ് റൂമില്‍ ദിനംപ്രതി ഉണ്ടാകുന്നത്. ഇത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വാര്‍ത്തവായിക്കുന്ന അവതാരകയും അത് ഇടയ്ക്കിടയ്ക്ക് എത്തിനോക്കുന്ന ഒരു നായയുമാണ് താരങ്ങള്‍.

ലൈവ് ന്യൂസിനിടെയാണ് ഫ്രെയിമില്‍ നായ കയറിയത്. എന്നാല്‍ മന:സാന്നിധ്യം കൈവിടാതെ അവതാരക വാര്‍ത്ത തുടര്‍ന്നു. റഷ്യയിലെ ഒരു പ്രാദേശിക ചാനലില്‍ ലൈവിനിടെയാണ് സംഭവം. എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് പുറകില്‍ കറുത്ത ഒരു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ നില്‍ക്കുന്നത് അവതാരികയുടെ ശ്രദ്ധയില്‍ പെട്ടത്.

മേശയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച നായയുടെ നെറുകില്‍ തലോടിക്കൊണ്ട് അവതാരിക നടത്തുന്ന നര്‍മ്മ സംഭാഷണവും രസകരമാണ്. ഏതായാലും ലൈവില്‍ പ്രത്യക്ഷപ്പെട്ട നായയും മന:സാന്നിധ്യം കൈവിടാത്ത അവതാരികയും പ്രശംസയും ലൈക്കുകളും നേടി യൂട്യൂബില്‍ തരംഗമാവുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News