സംഘപരിവാറിന് മുന്നില്‍ അരുന്ധതി റോയിക്കും രക്ഷയില്ല; പട്ടാള വണ്ടിക്ക് മുന്നില്‍ അരുന്ധതിയെ കെട്ടിവയ്ക്കണമെന്ന ബിജെപി എം പിയുടെ പ്രസ്താവനയില്‍ വിവാദം കത്തിപടരുന്നു

ദില്ലി: രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്നത് സംഘപരിവാര്‍ നേതാക്കള്‍ പതിവാക്കിയിരിക്കുകയാണ്. മായാവതിയേയും മമതയേയും സ്ത്രീ വിരുദ്ധ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനകളില്‍ അവസാനത്തേതാണ് അരുന്ധതി റോയിക്കെതിരായത്. രാജ്യം ആദരിക്കുന്ന എഴുത്തുകാരില്‍ ഒരാളായ അരുന്ധതി റോയിക്കെതിരേ ബോളിവുഡ് താരവും ഗുജറാത്തില്‍ നിന്നുള്ള ബിജെപി ലോക്‌സഭ അംഗവുമായ പരേഷ് റാവലാണ് ട്വിറ്ററിലൂടെ ആക്രമണം നടത്തിയത്.

കശ്മീരില്‍ സൈന്യത്തെ കല്ലെറിഞ്ഞയാളെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചതിനു പകരമായി അരുന്ധതി റോയിയെ കെട്ടിവയ്ക്കണമെന്നായിരുന്നു പരേഷ് റാവല്‍ ട്വീറ്റ് ചെയ്തത്. പരേഷിന്റെ ട്വീറ്റ് വിവാദം ഇതിനകം രാജ്യത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി നേതാവായ നടന്റെ ട്വീറ്റിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

കശ്മീരില്‍ പിഡിപി- ബിജെപി സഖ്യത്തിന് നേതൃത്വം വഹിച്ചവരെ എന്തുകൊണ്ട് ജീപ്പില്‍ കെട്ടിയിടണമെന്ന് പരേഷ് ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ചോദിച്ചത്.


നമുക്ക് വിശാലവും വൈവിധ്യമാര്‍ന്നതുമായ തെരഞ്ഞെടുക്കലുകള്‍ ഉണ്ടെന്നായിരുന്നു തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് റാവല്‍ നല്‍കിയ മറുപടി. വിവാദമായിട്ടും സംഘപരിവാര്‍ നേതാവ് മാപ്പ് പറയാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here