മോദിയോടുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വൈറലാകുന്നു; മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തെ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം തല്ലിക്കൊന്നവരുടെ വേദന കാണാത്തതെന്തുകൊണ്ട് ?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് രംഗത്തെത്തിയത്. മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കകം അനുശോചനമറിയിച്ച മോദി എന്തുകൊണ്ടാണ് രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതെന്നായിരുന്നു റാണയുടെ ചോദ്യം.

മാഞ്ചസ്റ്റര്‍ ആക്രമണം വേദനയുളവാക്കുന്നു, ആക്രമണത്തെ ശക്തമായി അപലപിക്കുന്നു, മരിച്ചുപോയവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും പരുക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.


ലോകത്ത് നടക്കുന്ന സംഭവങ്ങളിലെല്ലാം പ്രതികരിക്കാന്‍ സമയം കണ്ടെത്തുന്ന മോദി കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം തല്ലിക്കൊന്നവരെക്കുറിച്ച് മോദി പ്രതികരിക്കാത്തതെന്തുകൊണ്ടാണെന്നും മാധ്യമ പ്രവര്‍ത്തക ചോദിച്ചു. റാണയുടെ ട്വീറ്റ് ഇതിനകം വൈറലായിട്ടുണ്ട്. മോദി ഏതൊക്കെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് കാട്ടി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ കുട്ടിക്കടത്ത് ആരോപിച്ച് അക്രമികള്‍ ആറുപേരെ തല്ലിക്കൊലപ്പെടുത്തിയത്. നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ മുഹമ്മദ് നയീം എന്ന യുവാവ് ചോരയില്‍ കുളിച്ച് ജീവന് വേണ്ടി അപേക്ഷിക്കുന്ന ചിത്രം വും പുറത്ത് വന്നിരുന്നു. സംഭവം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി മാഞ്ചസ്റ്ററില്‍ സ്‌ഫോടവനം നടന്നതിന് തൊട്ടു പിന്നാലെ ട്വീറ്റുമായെത്തിയതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News