ദില്ലി: കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ നിതിന്‍ ഗഗോയിക്ക് കരസേന പ്രശംസാ പുരസ്‌കാരം നല്‍കി ആദരിച്ചതിന് പിന്നാലെയാണ് സൈനിക മേധാവിക്ക് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കില്ലെന്ന് സംസ്ഥാന പോലീസ് വ്യക്തമാക്കിയത്. സായുധകലാപത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളിലാണ് സൈന്യം മേജര്‍ ഗഗോയിക്ക് പുരസ്‌കാരം നല്‍കിയത്.
തട്ടികൊണ്ട്‌പോകല്‍,യുവാവിന്റെ ജീവന്‍ അപകടത്തിലാക്കും വിധം പ്രവര്‍ത്തിക്കല്‍ എന്നീ കുറ്റങ്ങളാണ് മേജര്‍ക്ക് എതിരെ ജമ്മുകാശ്മീര്‍ പോലീസ് ചുമത്തിയത്.സൈന്യം മേജര്‍ക്ക് ആദരം നല്‍കിയെങ്കിലും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുടെ നിര്‍ദേശ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയത കേസ് അവസാനിപ്പിക്കില്ലെന്ന് ഐജി മുനീര്‍ ഖാന്‍ വ്യക്തമാക്കി.
സംഭവത്തില്‍ സൈന്യം ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ല.സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് യുവാവിനെ സൈന്യം പിടികൂടി ജീപ്പില്‍ കെട്ടി കവചമാക്കിയത്.സൈനിക നീക്കത്തിന് എതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് മേജര്‍ക്ക് പ്രശംസാ പുരസ്‌കാരം നല്‍കി കരസേന ആദരിച്ചത്.അതേസമയം തെറ്റൊന്നും ചെയതട്ടില്ലെന്നും തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയതതെന്നും മേജര്‍ ഗഗോയി പ്രതികരിച്ചു.
Get real time update about this post categories directly on your device, subscribe now.