തലസ്ഥാനത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനി അടച്ചു പൂട്ടാന്‍ ഉത്തരവ്; നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനി അടച്ച് പൂട്ടാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. മലിനീകരണ സംവിധാനങ്ങള്‍ പര്യപ്തമല്ലന്ന് ചൂണ്ടി കാട്ടിയാണ് നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു

കമ്പനി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കായി സംഘത്തെ അയച്ചിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് കമ്പനി ഉടന്‍ അടച്ചു പൂട്ടണമെന്ന് ബോര്‍ഡ് ഉത്തരവിട്ടത്. കമ്പനിയിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലന്നും മലിന ജലം ശുദ്ധികരിക്കാനുള്ള സംവിധാനങ്ങള്‍ പരാജയമാണെന്നുമാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. കമ്പനിക്ക് വൈദ്യുതി നല്‍കുന്നത് നിര്‍ത്താന്‍ കെഎസ്ഇബിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കി.

അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി നീതികരിക്കാനാവില്ലെന്നും ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. പുതിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here