നക്ഷത്ര ‘ടിയാനി’ല്‍; ഇന്ദ്രജിത്ത് പറയുന്നു

ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന ‘ടിയാന്‍’ സിനിമയില്‍, ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും. മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത് ഇങ്ങനെ:

‘എന്റെ ഇളയമകള്‍ നക്ഷത്ര ടിയാന്‍ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. ഞാന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂര്‍ത്തങ്ങള്‍ ടിയാനില്‍ ഉണ്ട്. ഒരു നടന്‍ എന്ന നിലയ്ക്ക്, ഈ പുതിയ അനുഭവം എനിക്കും മകള്‍ക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി.
ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു!
ശേഷം സ്‌ക്രീനില്‍..’

മുരളിഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളിഗോപി, പത്മപ്രിയ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.

ഗോപി സുന്ദറാണ് സംഗീതം. സതീഷ് കുറുപ്പാണ് ക്യാമറ. റെഡ്‌റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ഹനീഫ് മുഹമ്മദാണ്. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്‌രിനാഥ് എന്നിവിടങ്ങളില്‍ നിന്നാണ് സിനിമ ചിത്രീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here