ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി പ്രധാനമന്ത്രി തെരേസ മേ

ലണ്ടന്‍: മാഞ്ചസ്റ്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ സുരക്ഷ ശക്തമാക്കി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്നതെന്നും കായിക വേദി പൊതുചടങ്ങുകള്‍ സംഗീത പരിപാടികള്‍ എന്നിവടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ തെരേസ മേയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. അതീവ സുരക്ഷാ പ്രദേശങ്ങളില്‍ നിന്ന് പോലീസിനെ മാറ്റി പകരം സൈന്യത്തെ നിയമിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്നു പ്രധാനമന്ത്രി സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. മറ്റൊരു ആക്രമണത്തിനുള്ള സാധ്യതയും ബ്രിട്ടന്‍ തള്ളിക്കളഞ്ഞിട്ടില്ല.

തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബീദിയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ്് കണ്ടെത്തല്‍. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ലിബിയയില്‍ നിന്ന് മാഞ്ചസ്റ്ററില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News